കോൺഗ്രസിന്‍റെ പോഷക സംഘടന തന്നെയാണ് ഐ.എൻ.ടി.യു.സിയെന്ന് സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ. കോൺഗ്രസുമായി ഇഴുകിച്ചേർന്ന പ്രസ്ഥാനമാണ് ഐ.എൻ.ടി.യു.സിയെന്നും ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികളുടെ സമരങ്ങളെ അപഹസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഐ.എന്‍.ടി.യു.സിയുടെ ചരിത്രം വേണമെങ്കിൽ തുറന്ന് പരിശോധിക്കാം. കോൺഗ്രസുമായി ഇഴുകിച്ചേർന്ന് രൂപം കൊടുത്ത പ്രസ്ഥാനമാണ് ഐ.എന്‍.ടി.യു.സി. കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും രണ്ടല്ല. രാജ്യത്തെ ഒന്നാം നമ്പർ ശത്രു ബി.ജെ.പിയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഡി സതീശൻ്റെ പ്രസ്താവന ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്ക്
മനോവേദനയുണ്ടാക്കിയെന്നും ആര്‍ ചന്ദ്രശേഖര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.