വീട്ടുജോലിക്കെത്തിയ സ്ത്രീ അഞ്ചര വയസുകാരിയെ എടുത്തെറിഞ്ഞു; പരാതിയുമായി പിതാവ്, ജോലിക്കാരി ഒളിവില്‍

ഇടുക്കി ഉടുമ്പന്നൂരില്‍ അഞ്ചര വയസുകാരിയെ മര്‍ദിച്ച വീട്ടു ജോലിക്കാരിക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് ബിബിന്റെ പരാതിയിലാണ് നടപടി. മൂലമറ്റം സ്വദേശിനി തങ്കമ്മക്കെതിരെയാണ് കേസ്. കുട്ടിയെ അടുക്കളയില്‍ നിന്നും സ്ത്രീ വലിച്ച് എറിയുന്ന ദ്യശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങില്‍ പ്രചരിച്ചിരുന്നു.

ഇടുക്കി ഉടുമ്പന്നൂരില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചര വയസുള്ള പെണ്‍കുട്ടിയെയും നാലര വയസുകാരനെയും വീട്ടുജോലിക്കെത്തിയ തങ്കമ്മയെ ഏല്‍പ്പിച്ച് പിതാവും സുഹൃത്തും മലയാറ്റൂര്‍ തീര്‍ഥാനടനത്തിന് പോയിരുന്നു. കുട്ടികളുടെ മാതാവ് വിദേശത്ത് ജോലിയിലാണ്. വീട്ടിലെ സി.സി.ടി.വി.യും മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. ഇടയ്ക്ക് മൊബൈല്‍ ഫോണ്‍ ശ്രദ്ധിക്കുമ്പോഴാണ് സ്ത്രീ കുട്ടിയെ വലിച്ചെറിയുന്നത് താന്‍ കാണുന്നതെന്ന് പിതാവ് ബിബിന്‍ പറഞ്ഞു.

സംഭവത്തിന് ശേഷം ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയി. ഒരു മാസത്തെ കരാറില്‍ ഇവര്‍ ജോലിയില്‍ പ്രവേശിച്ചിട്ട് മൂന്ന് ദിവസമേ ആയിരുന്നുള്ളൂ. പിന്നീട് ദൃശ്യങ്ങള്‍ സഹിതം വീട്ടുകാര്‍ കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here