24 അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികകള്‍ സ്ഥിരപ്പെടുത്തും; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇവയൊക്കെ

സംസ്ഥാനത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതികളിലെയും ഒരു എസിജെഎം കോടതിയിലെയും അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ 24 താല്‍ക്കാലിക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കാന്‍ ഇന്ന് നടന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 27 താല്‍ക്കാലിക കോടതികളെ സ്ഥിരം കോടതികളാക്കി മാറ്റിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

മരാമത്ത് പ്രവൃര്‍ത്തികള്‍ നിര്‍വഹിക്കുന്നതിന് ഉടമ്പടി വയ്ക്കുമ്പോള്‍ സമര്‍പ്പിക്കുന്ന പെര്‍ഫോമന്‍സ് ഗ്യാരണ്ടി അഞ്ച് ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമാക്കി കുറച്ച ഉത്തരവിന്റെ കാലാവധി 2023 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച നടപടിക്ക് ഇന്നത്തെ മന്ത്രിസഭാ യോഗം സാധൂകരണം നല്‍കി.

ഇംഹാന്‍സിലെ അധ്യാപകര്‍ക്ക് ഏഴാം യുജിസി ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News