കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് അവരുടെ ഇഷ്ടം, നടക്കാന്‍ പോകുന്നത് ചരിത്രത്തിലെ പ്രധാനപ്പെട്ട പാര്‍ട്ടി കോണ്‍ഗ്രസ്; എസ്ആര്‍പി

കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമോ എന്നത് അവരുടെ വിഷയമാണ്. നടക്കാന്‍ പോകുന്നത് ചരിത്രത്തിലെ പ്രധാനപ്പെട്ട പാര്‍ട്ടി കോണ്‍ഗ്‌സാണെന്ന് സിപിഐഎം പോളിറ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. രാജ്യം ആവശ്യപ്പെടുന്നത് ബി ജെ പിയുടെ വര്‍ഗീയ നയ ലിബറല്‍ നയങ്ങളെ പരാജയപ്പെടുത്തുകയാണ്.

ബി ജെ പിയുടെ അമിതാധികാര വാഴ്ചക്കെതിരെ ആരോക്കെ മുന്നോട്ടു വന്നാലും ഒന്നിച്ചു ചേരുമെന്നും എസ്ആര്‍പി കണ്ണൂരില്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ എസ് ആര്‍ പി ക്ക് വന്‍ സ്വീകരണമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഭിച്ചത്. സിപിഐഎം സംസ്ഥാന കമ്മറ്റി അംഗങ്ങളായ വത്സന്‍ പനോളി, ബിജു കണ്ടക്കൈ, എം വിജിന്‍ എം ല്‍ എ എന്നിവര്‍ ചേര്‍ന്നാണ് എസ് ആര്‍ പിയെ സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News