ലഖിംപൂര്‍ കേസ്; യുപി സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശം

ലഖിംപൂര്‍ ഖേരി കൊലപാതക കേസില്‍ യുപി സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശനം. പ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ലെന്ന് കോടതി ചോദിച്ചു. അപ്പീല്‍ നല്‍കണമെന്ന് നിര്‍ദേശിച്ച് രണ്ട് തവണ സര്‍ക്കാരിന് കത്ത് നല്‍കിയതായി അന്വേഷണ സംഘത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ആശിഷ് മിശ്ര രാജ്യം വിടാന്‍ സാധ്യത ഇല്ലാത്തതു കൊണ്ടാണ് അപ്പീല്‍ നല്‍കാത്തതെന്നാണ് യു.പി സര്‍ക്കാരിന്റെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി പിന്നീട് വിധി പറയാന്‍ മാറ്റി.

ഫെബ്രുവരി 10നാണ് ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ മിശ്രയുടെ ജാമ്യത്തിനെതിരായി സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ എതിര്‍ത്തിരുന്നെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് വിഐപി പരിഗണന നല്‍കി ജാമ്യത്തില്‍ വിട്ടെന്നും കേസിലെ ദൃക്സാക്ഷികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ലെന്നും കര്‍ഷകര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 16ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News