
സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കെവി തോമസിന് അനുമതി നിഷേധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടന്ന കെപിസിസി തീരുമാനത്തിനൊപ്പം നേതാക്കള്‍ നില്‍ക്കണമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുന്നതിന് അനുമതി നേടിയാണ് കെ വി തോമസ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്.
എന്നാല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോണ്‍ഗ്രസില്‍ നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പുനപ്പരിശോധനയില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി… ഇക്കാര്യത്തില്‍ കെപിസിസിയുടെ നിര്‍ദേശം കെവി തോമസ് പാലിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുളള ശശി തരൂരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നതിന് പിന്നാലെയാണ് കെ വി തോമസും ആഗ്രഹം പ്രകടിപ്പിച്ചത്. ദേശീയതലത്തില്‍ ബിജെപി ഇതര സഖ്യം രൂപപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കെവി തോമസ് പറഞ്ഞു.
എന്നാല്‍ കെവി തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന നേതാക്കള്‍ രംഗത്തെത്തിയതോടു കൂടിയാണ്. കെപിസിസി അനുകൂലമായി AICC നിലപാട് എടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here