രണ്ടാം ലോക മഹായുദ്ധകാലത്തെ വറുതിയിലേക്ക് ഇന്ത്യ നീങ്ങുന്നു; കെ.എൻ ബാലഗോപാൽ

രണ്ടാം ലോക മഹായുദ്ധകാലത്തെ വറുതിയിലേക്ക് ഇന്ത്യ നീങ്ങുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെട്രോൾ – ഡീസൽ – പാചകവാതക – മണ്ണെണ്ണ വില ദിനം പ്രതി കൂടുന്നു.ഇത് എവിടെയും നിൽക്കുന്ന സാഹചര്യം കാണുന്നില്ല. നയത്തിന്റെ പ്രശ്നമാണിതെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു . പെട്രോൾ നികുതി കേരളം വാങ്ങുന്നത് 26 രൂപ 34 പൈസയാണ്. കേന്ദ്രം സെസ് എന്ന നിലയ്ക്ക് വാങ്ങുന്നത് 27.90 രൂപയുമാണ്. അതുപോലെ ഡീസൽ കേരളം വാങ്ങുന്നത് 19.14രൂപയ്ക്കാണ് കേന്ദ്രം സർ ചാർജായി 21.80 രൂപ വാങ്ങുന്നു

അയൽരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് പെട്രോളിന് വലിയ നിരക്ക് ഈടാക്കുന്നതെന്നും ഇന്ത്യയിൽ സർവ്വ മേഖലയിലും വിലക്കയറ്റമാണെന്നും മന്ത്രി പറഞ്ഞു.ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇന്ത്യ പോകുന്നുവെന്നും രാജ്യം നശിക്കുന്ന നിലയിലാണെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു .

സംസ്ഥാനത്തിന് നൽകേണ്ട പണം കേന്ദ്രം തരുന്നില്ല. നികുതി കുറച്ചാൽ 17000 കോടിയുടെ കുറവുണ്ടാകും. അതിനാൽ ഇപ്പോഴുള്ള വരുമാനം ഒഴിവാക്കാൻ കഴിയില്ല – അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News