റിയല്‍മി 9 4ജി ഇന്ത്യയില്‍ ഏപ്രില്‍ 7ന് ഇന്ത്യയില്‍ എത്തും

റിയല്‍മി 9 4ജി ഇന്ത്യയില്‍ ഏപ്രില്‍ 7ന് പുറത്തിറങ്ങുമെന്ന് റിയല്‍മി വ്യക്തമാക്കി. റിയല്‍മി 9 സീരിസിലെ ഏറ്റവും പുതിയ ഫോണ്‍ ആയിരിക്കും ഇത്. നേരത്തെ ഇതിന്റെ 5ജി പതിപ്പ് അടക്കം റിയല്‍മി ഇറക്കിയിട്ടുണ്ട്. 108 മെഗാപിക്സല്‍ ‘പ്രോലൈറ്റ്’ ക്യാമറ അടക്കം പ്രത്യേകതകളുമായാണ് ഈ ഫോണ്‍ എത്തുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് റിയല്‍മി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഏപ്രില്‍ 7ന് ഉച്ചയ്ക്ക് 12.30 ന് വെര്‍ച്വല്‍ ഈവന്റായാണ് ഈ ഫോണ്‍ പുറത്തിറക്കുന്നത്. ഇതിന്റെ ലൈവ് ഈവന്റ് റിയല്‍മിയുടെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൌണ്ടുകളില്‍ ലൈവായി ഇത് ഉണ്ടാകും.

മുന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയില്‍ വരാനിരിക്കുന്ന റിയല്‍മി 9 4ജിയുടെ വില 15,000 ത്തില്‍ താഴെയായിരിക്കും. മെറ്റിയോര്‍ ബ്ലാക്ക്, സണ്‍ബര്‍സ്റ്റ് ഗോള്‍ഡ്, സ്റ്റാര്‍ഗേസ് വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുമെന്നാണ് വിവരം. എന്നിരുന്നാലും, എന്നാല്‍ ഇതിലൊന്നും ഔദ്യോഗികമായി സ്ഥിരീകരണം റിയല്‍മി തന്നിട്ടില്ല.

റിയല്‍മി 9 4ജി സ്മാര്‍ട്ട്ഫോണില്‍ 108 മെഗാപിക്സല്‍ ‘പ്രോലൈറ്റ്’ ക്യാമറ ഉണ്ടാകുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സാംസങ് ഇസോസെല്‍ ( ISOCELL HM6) ഇമേജ് സെന്‍സറാണ് റിയല്‍മി 9 4ജിയുടെ പ്രധാന പ്രത്യേകത. 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.6-ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഈ ഫോണിന് ഉണ്ടാകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News