ഇന്ധന വിലവർധനവ്; രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം

ഇന്ധന വിലവർധനവിൽ രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം.ഇന്ധനവില വർദ്ധനവ് രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്തോടെയാണ് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

ഇന്ധന വില വർദ്ധനവ് വിഷയം ധനകാര്യ ബില്ലിന് ഒപ്പം പരിഗണിക്കാമെന്നാണ് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു വ്യക്തമാക്കിയത്.. ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായായതിനെ തുടർന്ന് രാജ്യസഭാ നാളെത്തേക്ക് പിരിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News