3 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള മമ്മൂട്ടി ഫോള്ളോ ചെയ്യുന്നത് രണ്ട് പേരെ, ആരാണവര്‍?

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. ഇന്‍സ്ടാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ അദ്ദേഹം ഇടുന്ന പല പോസ്റ്റുകളും ഫോട്ടോകളും വൈറലാകാറുണ്ട്.

3 മില്ല്യണ്‍ ഫോളോവേഴ്‌സ് ഉള്ള മമ്മൂട്ടി ഫോളോ ചെയ്യുന്ന രണ്ടുപേര്‍ ആരോക്കെയാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ആദ്യത്തെയാള്‍ മമ്മൂട്ടിയുടെ മകനും പാന്‍ ഇന്ത്യന്‍ താരവുമായ ദുല്‍ഖര്‍ സല്‍മാനാണ്

രണ്ടാമത്തെയാള്‍ തീര്‍ത്തും പ്രതീക്ഷിക്കാത്ത ഒരാളാണ്, സിനിമാതാരവും മ്യുസീഷനും റേഡിയോ ജോക്കിയുമായ ജിനു ബെന്നാണ് ആ രണ്ടാമത്തെ ആള്‍. 5 സുന്ദരികള്‍ എന്ന ആന്തോളജി സിനിമയില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ”കുള്ളന്റെ ഭാര്യ” എന്ന ഹൃസ്വസിനിമയിലെ കുള്ളനായി വേഷമിട്ട താരമാണ് ജിനു ബെന്‍.

അവസാനമായി ഭീഷ്മപര്‍വമാണ് മമ്മൂട്ടിയുടേതായി റിലീസായ ചിത്രം. നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, എസ് എന്‍ സ്വാമി- കെ മധു ടീമിന്റെ സിബിഐ സിരീസിലെ അഞ്ചാം ചിത്രം എന്നിവയാണ് ഇനി റിലീസാകാനുള്ള ചിത്രങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here