മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് എൽ.ഡി.എഫ് പിടിച്ചെടുത്തു

മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു.യു.ഡി.എഫ് ഭരണസമിതിക്കെതിരായ അവിശ്വാസം പാസായി. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് അവിശ്വാസം പാസായത്.

15 വർഷത്തിനു ശേഷമാണ് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഭരണം എൽ ഡി എഫ് പിടിച്ചെടുത്തത്.ലീഗ് സ്വതന്ത്രയായ നജ്മുന്നീസ എൽഡിഎഫിന് അനുകൂലമായി വോട്ട്‌ ചെയ്തു. 20 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ പത്ത് വീതമായിരുന്നു LDF – UDF കക്ഷിനില.

നറുക്കടുപ്പിലൂടെ ഭരണം UDF ന് ലഭിക്കുകയായിരുന്നു .UDF ലെ പ്രശ്നങ്ങളാണ് തന്നെ LDF ന്റെ ഭാഗമാക്കിയതെന്ന് നജ്മുന്നീസ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് മികച്ച ഭരണം കാഴ്ച വക്കുമെന്ന് LDF അംഗങ്ങൾ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here