കണ്ണൂരില്‍ ലീഗ് നേതാവ് കെ മുഹമ്മദലി പാര്‍ട്ടി വിട്ടു; സിപിഐഎമ്മുമായി സഹകരിക്കും

മുസ്‍ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗവുമായ അഡ്വ. കെ മുഹമ്മദലി രാജി വെച്ചു. സി പി ഐ എമ്മുമായി ചേർന്നു പ്രവർത്തിക്കുവാനാണ് തീരുമാനം . സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വീകരിച്ചു.

മുസ്ലീം ലീഗിന്റെ അഴിമതിയിലും വർഗ്ഗീയതയിലും പ്രതിഷേധിച്ചാണ് സംസ്ഥാന കൗൺസിൽ അംഗവും കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗവുമായ അഡ്വ. കെ മുഹമ്മദലി രാജി വെച്ചത്. മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ സാമ്പത്തിക തട്ടിപ്പ് വ്യാപകമായി നടക്കുന്നുവെന്ന് മുഹമ്മദലി പറഞ്ഞു.

ബി ജെ പി യെ സഹായിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. ബി ജെ പി യെ പ്രതിരോധിക്കാൻ ജനാധിപത്യ- മതേതര കക്ഷികളുടെ കൂട്ടായ്മയ്ക്ക് മാത്രമേ കഴിയൂ. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മുഹമ്മദലി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here