വാട്സാപ്പ് ഗ്രൂപ്പിലെ തർക്കത്തിൽ യുവാവ് മരിച്ച സംഭവം; സുഹൃത്തുക്കൾ ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന് രണജിത്തിൻ്റെ ഭാര്യ

വാട്സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പത്തനംതിട്ട മാരൂരിൽ യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹതയെന്ന് കുടുംബം. സുഹൃത്തുക്കൾ ചേർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെണ് മരിച്ച രണജിത്തിൻ്റെ ഭാര്യ സജിനി കൈരളി ന്യൂസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൃത്ത് അനിലിനെ കോടതി റിമാൻ്റ് ചെയ്തു.

കഴിഞ്ഞ മാർച്ച് 27 ന് രാത്രിയാണ് മാരൂർ സ്വദേശി രണജിത്ത് ശരീരമാസകലം പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സ തേടിയത്. മണിക്കൂറുകൾക്കകം നില വഷളാവുകയും ഞായറാഴ്ച്ച തിരുവനന്തപുരം മെഡി. കോളേജ് ആശുപതിയിൽ വച്ച് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സമിപവാസിയും സുഹൃത്തുമായ അനിൽ ഫോൺ വിളിച്ചതിനെ തുടർന്നാണ് രണജിത്ത് രാത്രി വീട്ടിൽ നിന്നിറങ്ങിയത്.

പിന്നീട് സുഹൃത്തുക്കൾ പരിക്കേറ്റ നിലയിൽ വീട്ടിലെത്തിച്ചപ്പോഴാണ് വീട്ടുകാർ കാര്യങ്ങൾ അറിയുന്നത്. മണിക്കൂറുകൾക്കകം അബോധാവസ്ഥയിലിരിക്കെയാണ് രണജിത്ത് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ കൂടുതൽ ദുരൂഹതയുണ്ടെന്ന് ഭാര്യ സജിനി കൈരളി ന്യൂസിനോട് പറഞ്ഞു.

മരണത്തിന് ശേഷമാണ് സുഹൃത്തുക്കൾ ചേർന്നുള്ള വാട്സാപ്പ് കൂട്ടായ്മത്തിലെ തർക്കമാണ് മരണത്തിന് പിന്നിലെന്ന് കുടുംബം പോലും അറിയുന്നത്. സംഭവത്തിൽ സുഹൃത്തായ അനിലിനെ പൊലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു. ഇയാളുടെ സഹോദരൻ അജീഷിനായി പൊലീസ് തിരച്ചിൽ നടത്തുകയാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News