അവക്കാഡോ പഴം കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമോ?

ആഴ്ചയില്‍ രണ്ടോ അതിലധികമോ അവക്കാഡോ പഴം കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തല്‍. ജേണല്‍ ഓഫ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫൈബര്‍, അപൂരിത കൊഴുപ്പ്, തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള പഴമാണ് അവക്കാഡോ. ഈ ഘടകങ്ങളെല്ലാം ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ള ഹൃദ്രോഗകാരണമായ ഘടകങ്ങളില്‍ അവക്കാഡോ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മുമ്പ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

സസ്യ സ്രോതസ്സുകളില്‍ നിന്നുള്ള അപൂരിത കൊഴുപ്പ് ആഹാരക്രമത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുമെന്നും ഹൃദ്രോഗങ്ങളെ തടയുന്നതിനുള്ള പ്രധാനപ്പെട്ട ഘടകമാണെന്നും പുതിയ പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു- പഠനത്തിന് നേതൃത്വം നല്‍കിയ ബോസ്റ്റണിലെ ഹാര്‍വാഡ് ടി.എച്ച്. ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസറായ ലോറെന എസ്. പാചെക്കോ പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ യു.എസില്‍ അവക്കാഡോ ഉപഭോഗം കുത്തനെ വര്‍ധിച്ചുവെന്ന് യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നും അതിനാല്‍ ഇത് ശ്രദ്ധേയമായ കണ്ടെത്തലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

30 വര്‍ഷം കൊണ്ട് 68780 സ്ത്രീകളെയും(30-നും 55-നും ഇടയില്‍ പ്രായമുള്ള) 41,700 പുരുഷന്മാരെയും(40 വയസ്സിനും 75 വയസ്സിനും ഇടയില്‍ പ്രായമുള്ള) ആണ് പഠനത്തിന് വിധേയമാക്കിയത്.

ഇവര്‍ക്ക് കാന്‍സര്‍, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളൊന്നും ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ആഴ്ചയില്‍ കുറഞ്ഞത് രണ്ട് അവക്കാഡോ കഴിക്കുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങളില്‍ 16 ശതമാനം കുറവ് വന്നതായി പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel