തലസ്ഥാന നഗരിയില്‍ കനത്ത കാറ്റും മഴയും

തിരുവനന്തപുരം ജില്ലയില്‍ കനത്ത കാറ്റും മഴയും. കാട്ടാക്കട താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴയാണ്. പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു. മലയിന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെള്ളം കയറി.

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രില്‍ 6 ഓടെ തെക്കന്‍ ആന്‍ഡാമാന്‍ കടലിലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മധ്യ-തെക്കന്‍ കേരളത്തിലാകും വേനല്‍ മഴ കൂടുതലായി ലഭിക്കുക. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, കൊച്ചി മേഖലകളില്‍ വൈകീട്ടോടെ കനത്ത മഴ അനുഭവപ്പെട്ടിരുന്നു.

അതേസമയം, കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിലും, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ട് ഏപ്രില്‍ 7ന് ഈ മേഖലയിലെ മത്സ്യബന്ധനം ഒഴിവാക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News