വി.ഡി.സതീശന്‍-ഐഎന്‍ടിയുസി പോര്; ഒടുവിൽ പരസ്യപ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ നടപടിയെടുക്കാന്‍ ധാരണ

വി.ഡി.സതീശന്‍-ഐഎന്‍ടിയുസി പോരില്‍ പരസ്യപ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ നടപടിയെടുക്കാന്‍ നേതാക്കള്‍ തമ്മില്‍ ധാരണ. കെ.സുധാകരന്‍, വി.ഡി.സതീശനും ആര്‍.ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കുശേഷം ഐഎന്‍ടിയുസിയെ ന്യായീകരിച്ചും വി.ഡി.സതീശനെ തള്ളിക്കളയാതെയും സുധാകരന്റെ പ്രതികരണം.അതേസമയം കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളെ കാണാതെ വി.ഡി.സതീശന്‍ മടങ്ങി.

എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഐഎന്‍ടിയുസിക്ക് കെ.സുധാകരന്റെ തലോടല്‍, ഇങ്ങനെ തല്ലും തലോടലുമായി പ്രശ്‌നം അവസാനിപ്പിച്ചെന്നു വരുത്തിതീര്‍ക്കുകയാണ് കെപിസിസി അധ്യക്ഷന്‍. ഐന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന സതീശന്റെ പ്രസ്താവനയിലാണ് പ്രശ്‌നങ്ങളുടെ തുടക്കം, സതീശന്‍ പണിമുടക്കിനെ തള്ളിപ്പറഞ്ഞതും ഐഎന്‍ടിയുസിക്ക് ക്ഷീണമായി. പക്ഷെ ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യങ്ങളില്‍ ചന്ദ്രശേഖരന് പിന്നോട്ടുപോകേണ്ടിവന്നു

ഇലയ്ക്കും മുള്ളിനും പരുക്കില്ലാതെ പ്രശ്‌നം അവസാനിപ്പിക്കാനായി എന്നാണ് നേതാക്കളുടെ വാദം. പക്ഷെ മനസിന് മുറിവേറ്റ് തെരുവിലിറങ്ങിയ തൊഴിലാളികളെ തള്ളിപ്പറഞ്ഞതും അവര്‍ക്കെതിരെ നടപടി എടുക്കാനുള്ള തീരുമാനവും ഐഎന്‍ടിയുസി നേതൃത്വത്തിന് ക്ഷീണമാണ്. അതേസമയം കെ.സുധാകരന്‍ ഐഎന്‍ടിയുസിയെ പരസ്യമായി തളളിപ്പറയാത്തതില്‍ വിഡി.സതീശന് അതൃപ്തിയുണ്ട്. കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളെ കാണാതെ വി.ഡി.സതീശന്‍ മടങ്ങിയതും ഇതിന്റെ സൂചനയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News