കോൺഗ്രസിൽ അഭിപ്രായ ഐക്യമില്ല; നാല് പേർ കൂടിയാൽ അഞ്ച് അഭിപ്രായം ഉണ്ടാകും; വിമർശനവുമായി കോടിയേരി

കോൺഗ്രസിന് ഒരു കാര്യത്തിലും അഭിപ്രായ ഐക്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ . കോൺഗ്രസിനകത്ത് ഓരോരുത്തർക്കം ഓരോ അഭിപ്രായമാണെന്നും നാല് പേർ കൂടിയാൽ അഞ്ച് അഭിപ്രായം ഉണ്ടാകുമെന്നും കോടിയേരി വിമർശിച്ചു. മഹാത്മ ഗാന്ധി വിചാരിച്ചിട്ട് പോലും കോൺഗ്രസിനെ ശരിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പിന്നെയാണോ സുധാകരനെന്നും അദ്ദേഹം പരിഹസിച്ചു

കെ.വി.തോമസിനും തരൂരിനും പാർട്ടികോൺഗ്രെസ്സിലേക്ക് സ്വാഗതമെന്നും സെമിനാറിന് വരുമെന്നോ വരില്ലെന്നോ ഇരുവരും അറിയിച്ചിട്ടില്ലെന്നും വന്നാൽ സ്വാഗതം ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.ബി ജെ പി യെ തൃപ്തിപെടുത്താനാണ് സെമിനാറിൽ നിന്നും കോൺഗ്രസ്സ് നേതാക്കളെ വിലക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News