എംബിബിഎസ് അവസാനവർഷ പരീക്ഷ തുടരണമെന്ന് ഹൈക്കോടതി ഉത്തരവ്

എംബിബിഎസ് അവസാനവർഷ പരീക്ഷ തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. പഠനം പൂർത്തിയായിട്ടില്ലന്ന കാരണം പറഞ്ഞ് പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്ക് സെപ്റ്റബറിന് മുൻപ് പരീക്ഷ നടത്താൻ കഴിയുമോ എന്ന് ഒരു മാസത്തിനകം തീരുമാനമെടുക്കാൻ ബോർഡ് ഓഫ് സ്റ്റഡീസിനും കോടതി നിർദേശം നൽകി.

പരീക്ഷാ നടത്തിപ്പിനെതിരെ രണ്ടായിരത്തി മുന്നൂറോളം വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റീസ് രാജാവിജയ രാഘവൻ്റെ ഉത്തരവ്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടേയും നാഷണൽ മെഡിക്കൽ കൗൺസിലിന്റെയും സിലബസ് അനുശാസിക്കുന്ന 792 മണിക്കൂർ ക്ലിനിക്കൽ ക്ലാസ്സുകൾ പൂർത്തികരിക്കാതെയാണ് ആരോഗ്യ സർവകലാശാല പരീക്ഷ നടത്തുന്നതെന്നും ഇത് തങ്ങളുടെ തുടർവിദ്യാഭ്യാസത്തേയും പൊതുജന ആരോഗ്യത്തേയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ കോടതിയെ സമിപിച്ചത്.

അഞ്ച് ആഴ്ചത്തെ പഠനം കൂടി പൂർത്തിക്കാനുണ്ടെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.ഒരു പരീക്ഷ കഴിഞ്ഞെന്നും അടുത്ത പരീക്ഷ 5 ന് നടക്കുമെന്നും രണ്ടായിരം പേർ പരീക്ഷഎഴുതിയെന്നും സർവ്വകലാശാല അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News