വധഗൂഢാലോചന കേസ്; അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു

ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൻ്റെയും ശേഖരിച്ച തെളിവുകളുടെയും വിവരങ്ങളുണ്ട്.സൈബർ ഹാക്കർ സായ് ശങ്കറിനെ പ്രതിയാക്കിയിട്ടുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടാനൊരുങ്ങുകയാണ് അന്വേഷണ സംഘം. തെളിവുകളുടെ പരിശോധനയും ചോദ്യം ചെയ്യലും പൂർത്തിയാക്കാനാണ്‌ കൂടുതൽ സമയം ആവശ്യപ്പെടുന്നത്‌. ഇതിനിടെ ദിലീപിൻ്റെ അഭിഭാഷകർക്കെതിരെ അതിജീവിത ബാർ കൗൺസിലിൽ പരാതി നൽകി.

തെളിവുകൾ നശിപ്പിച്ചു, സാക്ഷികളെ കൂറുമാറ്റി എന്നീ ആരോപണങ്ങൾ ഉന്നയിച്ച് ദിലീപിൻ്റെ അഭിഭാഷകർക്കെതിരെ അതിജീവിത ബാർ കൗൺസിലിന് നേരത്തെ ഈ മെയിൽ മുഖേന പരാതി നൽകിയിരുന്നു. എന്നാൽ സാങ്കേതിക ന്യൂനതകൾ ചൂണ്ടിക്കാട്ടി പരാതി സ്വീകരിച്ചില്ല. തുടർന്നാണ് ന്യൂനതകൾ പരിഹരിച്ച് നേരിട്ട് പരാതി സമർപ്പിച്ചത്

ഇതിനിടെ ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൻ്റെയും ശേഖരിച്ച തെളിവുകളുടെയും വിവരങ്ങളുണ്ട്.സൈബർ ഹാക്കർ സായ് ശങ്കറിനെ പ്രതിയാക്കിയിട്ടുണ്ട്. ദിലീപ്‌ 12 പേരുമായി നടത്തിയ ഇരുപതിനായിരത്തിലധികം വാട്‌സാപ്പ്‌ ചാറ്റ്‌ സന്ദേശങ്ങളാണ്‌ സായ്‌ ശങ്കർ നശിപ്പിച്ചത്‌.

നശിപ്പിച്ച വിവരങ്ങൾ സായ്‌ശങ്കർ ദിലീപിനെ അറിയിക്കാതെ സൂക്ഷിച്ചിരുന്നു. ഇത്‌ പൊലീസിന്‌ കൈമാറിയിട്ടുണ്ട്‌. ഇതിൽ പ്രമുഖ സിനിമ നടിയുമായുള്ള ചാറ്റുകൾ ഉള്ളതായി സൂചനയുണ്ട്‌. ദിലീപിന്‌ സുപ്രധാന കോടതി രേഖകൾ ലഭിച്ചത്‌ ഈ പന്ത്രണ്ട്‌ നമ്പറുകളിൽ ഒന്നിൽ നിന്നാണെന്നാണ്‌ കണ്ടെത്തൽ.തെളിവ് നശിപ്പിച്ചതിൽ ദിലീപിൻ്റെ അഭിഭാഷകർക്കുള്ള പങ്ക് സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ അഭിഭാഷകരെ പ്രതിയാക്കിയിട്ടില്ല.

ഇതിനിടെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടാനൊരുങ്ങുകയാണ്. തെളിവുകളുടെ പരിശോധനയും ചോദ്യം ചെയ്യലും പൂർത്തിയാക്കാനാണ്‌ കൂടുതൽ സമയം ആവശ്യപ്പെടുന്നത്‌. ഹൈക്കോടതിയിൽ അടുത്ത ദിവസം ഇതിനായി അപേക്ഷ നൽകും. നിലവിൽ 18നകം തുടരന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കാനാണ്‌ ഹൈക്കോടതി അന്വേഷക സംഘത്തിന്‌ നിർദ്ദേശം നൽകിയിരിക്കുന്നത്‌.

സംവിധായകൻ ബാലചന്ദ്രകുമാറിനെ ദിലീപിന്റെ സുഹൃത്ത്‌ ശരത്തുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷക സംഘം ആലോചിക്കുന്നുണ്ട്‌. ദിലീപിന്റെ അനുജൻ അനൂപ്‌, ഭാര്യാസഹോദരൻ സുരാജ്‌ എന്നിവരെ ബാലചന്ദ്രകുമാറിനെപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിനോട്‌ ബുധനാഴ്‌ച കൊച്ചിയിൽ എത്താൻ അന്വേഷക സംഘം ആവശ്യപ്പെട്ടിട്ടുണ്ട്‌. കാവ്യാമാധവൻ നിലവിൽ ദുബായിൽ പോയതിനാൽ ചോദ്യം ചെയ്യലിന്‌ നോട്ടീസ്‌ നൽകാൻ കഴിഞ്ഞിട്ടില്ല. കാവ്യയേയും ദിലീപിനേയും ബാലചന്ദ്രകുമാറിന്‌ ഒപ്പമിരുത്തി ചോദ്യം ചെയ്യുമെന്നാണ്‌ സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News