കൊടിമര ജാഥ കയ്യൂരിൽ നിന്ന് പൊതു സമ്മേളന നഗരിയിലേക്ക്…

സി പി ഐ എം പാർട്ടി കോൺഗ്രസിന്റെ പൊതു സമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥ കയ്യൂരിൽ നിന്ന് പ്രയാണം തുടങ്ങി. സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം കൊടിമര ജാഥ കണ്ണൂരിലെ പൊതുസമ്മേളന നഗരിയായ എകെ ജി നഗറിലെത്തും..

ജൻമി നാടുവാഴിത്തത്തിനും – ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരായി പോരാടി തൂക്കുമരത്തിലേറിയ കയ്യൂർ സഖാക്കളുടെ മണ്ണിൽ നിന്നും ആവേശോജ്ജ്വലമായ അന്തരീക്ഷത്തിലാണ് കൊടിമര ജാഥക്ക് തുടക്കം കുറിച്ചത്. സിപിഐ എം നേതാക്കൾ കയ്യൂർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

കേരളത്തെ ബദലായി നിർത്തിക്കൊണ്ട് കേന്ദ്രത്തിൽ തിന്ന് ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി മതനിരപക്ഷ ഗവൺമെന്റിനെ അധികാരത്തിലെത്തിക്കണം.ഇടതുപക്ഷ ശക്തികളെ യോജിച്ച് അണിനിരത്തി മുന്നോട്ട് പോവാൻ കഴിയണമെന്ന് കൊടിമര ജാഥ ഉദ്ഘാടനം ചെയ്ത എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ജാഥാ ലീഡർ സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി ടീച്ചർക്ക് കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരൻ കൊടിമരം കൈമാറി..കയ്യൂർ സമര ചരിത്രവും, പാർടി കോൺഗ്രസ് ചരിത്രവും തേക്ക് മരത്തിൽ തീർത്ത കൊടിമരത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച കയ്യൂരിൽ നിന്ന് പ്രയാണമാരംഭിക്കുന്ന ജാഥയെ കണ്ണൂർ ജില്ലാ അതിർത്തിയായ കാലിക്കടവിൽ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ പി ജയരാജൻ, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം കൊടിമര ജാഥ പൊതു സമ്മേളന നഗരിയായ എകെജി നഗറിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News