ഡയസ്നോൺ പ്രഖ്യാപനം; വിരട്ടൽ അംഗീകരിച്ച് പോകാൻ തയ്യാറല്ല; നാളെ പൊതുധർണ സംഘടിപ്പിക്കും; സംസ്ഥാന ഭാരവാഹികൾ

സത്യഗ്രഹ സമരത്തിന് നേരെ ഡയസ്നോൺ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന വാദവുമായി നാളെ തിരുവനന്തപുരത്ത് പൊതുധർണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ.

വൈദ്യുതി ഭവന് മുന്നിൽ ആണ് പൊതുധർണ.ഇത് വനിത ധർണ അല്ല . എല്ലാ പ്രവർത്തകരും പങ്കെടുക്കും.വിരട്ടൽ അംഗീകരിച്ച് പോകാൻ തയ്യാറായല്ല . ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു .

നാളെ നടക്കുന്ന പ്രതിഷേധത്തിൽ 500 പേർ പങ്കെടുക്കും.സമരം പൊളിക്കാൻ ചെയർമാൻ തുടരെ റിവ്യു മീറ്റിങ്ങുകൾ വിളിച്ചു.പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം. എം.ജി.സുരേഷ്.അല്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകും. ലീവ് അപേക്ഷ നൽകിയ ശേഷം അവധിയെടുത്ത എക്സിക്യൂട്ടീവ് എഞ്ചിനീയർ ജാസ്മിൻ ഭാനുവിനെ സസ്പെൻഡ് ചെയ്തതിനാണ് സത്യഗ്രഹം.

അനുമതി വാങ്ങാതെ ലീവ് എടുത്തു എന്ന കാരണം ഉന്നയിച്ചാണ് നടപടി. സസ്‌പെൻഷൻ നടപടി സർവ്വീസ് ചട്ടലംഘനമെന്ന് ഇടത് യൂണിയൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി ഉണ്ടായി.യുട്യൂബ് ചാനലിലൂടെ ഉദ്യോഗസ്ഥയ്ക്കെതിരെ അവഹേളനം നടത്തി.ചെയർമാൻ ബി അശോക് അടക്കമുള്ളവരുടെ ഗൂഢാലോചനയെന്ന് ഓഫീസേഴ്സ് അസോസിയേഷൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News