രാംകോ കേരള പ്രീമിയര്‍ ലീഗ്: ഫൈനല്‍ ഏപ്രില്‍ 10ന്

രാംകോ കേരള പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം പതിപ്പ് ഫൈനല്‍ ഏപ്രില്‍ 10ന്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനായിരിക്കും കലാശക്കളി. സെമിഫൈനല്‍ മത്സരങ്ങള്‍ എപ്രില്‍ 8ന് നടക്കും. കോഴിക്കോട് നടക്കുന്ന ആദ്യസെമിയില്‍ ഗ്രൂപ്പ് എ ജേതാക്കളും ഗ്രൂപ്പ് ബി റണ്ണേഴ്‌സ്അപ്പായ കെഎസ്ഇബിയും മത്സരിക്കും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ബി ഗ്രൂപ്പ് ജേതാക്കളായ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി, എ ഗ്രൂപ്പ്് റണ്ണേഴ്‌സ്അപ്പിനെ നേരിടും. ഇരുമത്സരങ്ങളുടെയും കിക്കോഫ് വൈകിട്ട് 4ന്.

രണ്ടു ഗ്രൂപ്പുകളിലുമായി 7 ലീഗ് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഗോകുലം കേരള എഫ്‌സിയാണ് നിലവിലെ കെപിഎല്‍ ചാമ്പ്യന്‍മാര്‍. 2018ലും കിരീടം നേടിയ ഗോകുലത്തിനൊപ്പം 2019-20 സീസണ്‍ ചാമ്പ്യന്‍മാരായ കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വും ഇത്തവണ സെമിഫൈനല്‍ കാണാതെ പുറത്തായി. ഇന്ത്യന്‍ നേവി (2019), കെഎസ്ഇബി (2017), എസ്ബിഐ (2015, 2016), ഈഗിള്‍സ് എഫ്‌സി (2014) എന്നിവരാണ് മുന്‍ സീസണുകളില്‍ കെപിഎല്‍ കിരീടം നേടിയവര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel