ചുവന്ന് തുടുത്ത് കണ്ണൂര്‍; സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തുടക്കം

സി.പി.ഐ.എം ഇരുപത്തിമൂന്നാം പാര്‍ട്ടികോണ്‍ഗ്രസിന് നാളെ കണ്ണൂരില്‍ തുടക്കമാകും. നായനാര്‍ അക്കാദമിയിലെ നായനാര്‍ നഗറില്‍ സി പി ഐ എം ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും

26 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റി അംഗങ്ങളും നിരീക്ഷകരും ഉള്‍പ്പെടെ 812 പേരാണ് പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കുക. പാര്‍ട്ടികോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും. സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ അഭിവാദ്യം ചെയ്യും.സിതാറാം യെച്ചൂരി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും. ബി.ജെപിയെ കേന്ദ്ര ഭരണത്തില്‍ നിന്നും താഴെ ഇറക്കാനുള്ള തീരുമാനങ്ങളായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊള്ളുകയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും പി.ബി. അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, പ്രകാശ് കാരാട്ട്, ഡി രാജ, പ്രകാശ് രാജ്,സു വെങ്കടേശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News