സി പി ഐ എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഇന്ന് ചെങ്കൊടി ഉയരും

സി പി ഐ എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഇന്ന് ചെങ്കൊടി ഉയരും.പൊതുസമ്മേളന നഗരിയായ എ കെ ജി നഗറില്‍ വൈകുന്നേരം 5 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ പിണറായി വിജയന്‍ പതാക ഉയര്‍ത്തും.

കേന്ദ്ര കമ്മറ്റിയംഗം പി കെ ശ്രീമതി ടീച്ചര്‍ നയിക്കുന്ന കൊടിമര ജാഥയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നയിക്കുന്ന പതാക ജാഥയും പൊതുസമ്മേളന നഗരിയില്‍ സംഗമിക്കും.പോളിറ്റ് ബ്യൂരോ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ സമ്മേളന പ്രതിനിധികള്‍ ഇന്ന് കണ്ണൂരിലെത്തും.പോളിറ്റ് ബ്യൂറോ കേന്ദ്രകമ്മറ്റി യോഗങ്ങള്‍ കണ്ണൂരില്‍ ചേരും.കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെ എ കെ ജി നഗറിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ പൊതു സമ്മേളനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News