സതീശനെതിരായ പ്രതിഷേധം ; ജില്ലാ ഘടകങ്ങളോട് ഐഎന്‍ടിയുസി റിപ്പോര്‍ട്ട് തേടി

വി.ഡി.സതീശനെതിരെയുള്ള പ്രതിഷേധത്തില്‍ തൊഴിലാളികള്‍ക്കെതിരെ നടപടി എടുക്കാന്‍ ഒരുങ്ങി ഐഎന്‍ടിയുസി. ചങ്ങനാശ്ശേരിയിലും കഴക്കൂട്ടത്തും നടന്ന പ്രതിഷേധങ്ങളില്‍ ജില്ലാ ഘടകങ്ങളോട് ഐഎന്‍ടിയുസി റിപ്പോര്‍ട്ട് തേടി. പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന കെപിസിസിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി തൊഴിലാളികള്‍ക്കെതിരെ നടപടി.നേതാക്കള്‍ തമ്മില്‍ പറഞ്ഞതും വെല്ലുവിളിച്ചതും ആരെ ബോധ്യപ്പെടുത്താന്‍ എന്ന ചോദ്യത്തിന് മറുപടി ഇല്ല. പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചത് അച്ചടക്ക ലംഘനമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം ചര്‍ച്ചയിലും സതീശന്‍ ഈ നിലപാടില്‍ ഉറച്ചുനിന്നു.പുറത്തു വാളുയര്‍ത്തിയ ആര്‍. ചന്ദ്രശേഖരന്‍ ചര്‍ച്ചയില്‍ വഴങ്ങി.ചങ്ങനാശ്ശേരിയിലും കഴക്കൂട്ടത്തും നടന്ന പ്രതിഷേധങ്ങളില്‍ ജില്ലാ ഘടകങ്ങളോട് ഐഎന്‍ടിയുസി റിപ്പോര്‍ട്ട് തേടി.

ജില്ലാ അധ്യക്ഷന്മാരോട് പ്രതിഷേധ പ്രകടനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഐഎന്‍ടിയുസി സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. ഏതു സാഹചര്യത്തിലാണ് അത്തരം പ്രതിഷേധമുയര്‍ന്നതെന്നും, ആരാണ് പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനവും നേതൃത്വവും നല്‍കിയതെന്നും ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

ജില്ലാ അധ്യക്ഷന്മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. അതേസമയം, പ്രതിഷേധക്കാര്‍ക്കെതിരായ നടപടി നിര്‍ദേശം സംസ്ഥാന നേതൃത്വം അംഗീകരിക്കുമ്പോഴും, താഴെത്തട്ടില്‍ തൊഴിലാളികള്‍ കടുത്ത അതൃപ്തിയിലാണ്.

ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ സമരം ചെയ്ത തൊഴിലാളികളെയാണ് വിഡി.സതീശന്‍ തള്ളിപ്പറഞ്ഞത്. അതിന് സതീശനാണ് മാപ്പു പറയേണ്ടത്. മറിച്ചു തൊഴിലാളികളെ ഒറ്റുകൊടുക്കുന്നത് ശരിയല്ലെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News