ആരെയും കുടിയൊഴിപ്പിച്ചാകില്ല കെ റെയില്‍ പദ്ധതി; കോടിയേരി ബാലകൃഷ്ണന്‍

ആരെയും കുടിയൊഴിപ്പിച്ചാകില്ല കെ റെയില്‍ പദ്ധതി നടപ്പിലാക്കുകയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂമി ഏറ്റെടുക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും ആരെയും കുടിയിറക്കില്ല, പകരം പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ നിന്ന് അന്ധമായ സി.പിഐ എം വിരോധം കൊണ്ടാണ് നേതാക്കളെ കോണ്‍ഗ്രസ് വിലക്കിയതെന്ന് കോടിയേരി പറഞ്ഞു. ബിജെപിക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും, ബി ജെ പിക്കാരുടെ കയ്യടി നേടാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും, വി മുരളിധരന്‍ നടത്തുന്നത് ഫെഡറല്‍ തത്വ ലംഘനമെന്നും കോടിയേരി കൈരളി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here