സിപിഐഎംന്റെ കരുതല്‍; 23 നിര്‍ധന കുടുംബങ്ങള്‍ ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങും; സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

സി പി ഐ എം ന്റെ കരുതലില്‍ കണ്ണൂരിലെ 23 നിര്‍ധന കൂടുംബങ്ങള്‍ ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങും.ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി 23 സ്‌നേഹ വീടുകളുടെ താക്കോല്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൈമാറി.

പയ്യാമ്പലത്തെ ശ്രീ ലക്ഷ്മിക്ക് ഇനി സമാധാനത്തോടെ സ്വന്തം കൂരയ്ക്ക് താഴെ അന്തിയുങ്ങാം.ഇതു വരെ പല ബന്ധു വീടുകളിലും മാറി മാറി കഴിയുകയായിരുന്നു ശ്രീലക്ഷി.ശ്രീലക്ഷമിയെപോലെ 23 കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നമാണ് സി പി ഐ എം യാഥാര്‍ത്ഥ്യമാക്കിയത്

23 വീടുകളുടെ താക്കോല്‍ ദാനത്തോടൊപ്പം പുതുതായി നിര്‍മ്മിക്കുന്ന 23 വീടുകളുടെ പ്രഖ്യാപനവും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.അടുത്ത ഒരു വര്‍ഷം കൊണ്ട് സി പി ഐ എം ആയിരം വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കുമെന്ന് കോടിയേരി പറഞ്ഞു

2018 ലെ സംസ്ഥാന സമ്മേളനത്തിലാണ് ഒരു ലോക്കല്‍ കമ്മറ്റി ഒരു വീട് നിര്‍മ്മിച്ചു നല്‍കക്കുമെന്ന തീരുമാനമുണ്ടായത്.ഇതനുസരിച്ച് ഇതുവരെ സംസ്ഥാനത്ത് 1200 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി.കണ്ണൂര്‍ ജില്ലയില്‍ 211 സ്‌നേഹവീടുകളുടെ താക്കോല്‍ കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News