‘ആരോഗ്യം നിറഞ്ഞ ലോകകപ്പ്’ ഖത്തറും ലോകാരോഗ്യ സംഘടനയും ഫിഫയും കൈകോര്‍ക്കുന്നു

ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ലോകകപ്പിനായി ഖത്തറും ലോകാരോഗ്യ സംഘടനയും ഫിഫയും കൈകോര്‍ക്കുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ഫിഫ, ലോകാരോഗ്യ സംഘടന, ഖത്തര്‍ തുടങ്ങിയവ സംയുക്തമായിട്ടാണ് ആരോഗ്യം നിറഞ്ഞ ലോകകപ്പ് എന്ന ലക്ഷ്യത്തെ സാക്ഷാത്കരിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്.

സ്റ്റേഡിയത്തിനകത്തും ഫാന്‍ സോണുകളടക്കം ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാക്കുക. സ്റ്റേഡിയത്തില്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് തടയും, ഇതുമായി ബന്ധപ്പെട്ട് രാജ്യങ്ങളുമായി കൂടുതല്‍ സഹകരണ കരാറുകളില്‍ ഏര്‍പ്പെടുക തുടങ്ങിയവ പദ്ധതിയിലുണ്ട്.

ലോകകപ്പിന് ആതിഥ്യമരുളുന്ന മിഡിലീസ്റ്റിലെ പ്രഥമ രാജ്യമാകാന്‍ കഴിഞ്ഞതില്‍ ഖത്തര്‍ അഭിമാനിക്കുന്നതായി സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷയും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രിയുമായ ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News