നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസിന്റെ വിചാരണ നീളുന്നുവെന്നും അതുവരെ തന്നെ ജയിലില്‍ ഇടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ ജയിലില്‍ തുടരുന്ന ഏക പ്രതിയാണ് താനെന്നും അപേക്ഷയില്‍ വാദമുണ്ട്.

കഴിഞ്ഞ ദിവസം കേസിലെ നാലാം പ്രതി വിപി വിജീഷിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. നടന്‍ ദിലീപ് ഉള്‍പ്പെടെ മറ്റ് പ്രതികള്‍ക്കെല്ലാം നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ വിചാരണ കൂടുതല്‍ നീളുമെന്നാണ് പള്‍സര്‍ സുനിയുടെ വാദം. 2017 ഫെബ്രുവരി 23ന് അറസ്റ്റിലായത് മുതല്‍ ജയിലിലാണ് പള്‍സര്‍ സുനി.

നേരത്തെ ഹൈക്കോടതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ തുടരന്വേഷണം നടക്കുന്നതും ജാമ്യാപേക്ഷയില്‍ പള്‍സര്‍ സുനി ചൂണ്ടിക്കാട്ടുന്നുണ്ട്. 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തത്.

അതേസമയം,വധഗൂഢാലോചന കേസില്‍ ദിലീപ് കൂടുതല്‍ ചാറ്റുകള്‍ നശിപ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച ചാറ്റുകളില്‍ യു.എ.ഇ പൗരന്റെ സംഭാഷണവുമുണ്ട്.ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുമ്പാണ് വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ചാറ്റുകള്‍ നീക്കിയത്. ഇയാള്‍ ദുബായില്‍ ബിസിനസ് നടത്തുകയാണ്.

വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഈ ചാറ്റുകള്‍ മാറ്റിയതില്‍ ദുരൂഹതയെന്ന് അന്വേഷണസംഘ പറയുന്നു. ഈ ചാറ്റുകള്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പുറമെ ദിലീപിന്റെ അളിയന്‍ സുരാജ്, ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍ ദുബായിലെ സാമൂഹികപ്രവര്‍ത്തകന്‍ തൃശ്ശൂര്‍ സ്വദേശി നസീര്‍ എന്നിവരുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ദേ പൂട്ടിന്റെ ദുബായ് പാര്‍ട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ഈ കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറെ കഴിഞ്ഞ ദിവസം പ്രതി ചേര്‍ത്തു. ദിലീപിന്റെ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന ആലുവ കോടതിയില്‍ സമര്‍പ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News