പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് തീപിടിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ചു; വീഡിയോ

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് തീപിടിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. ബുള്ളറ്റില്‍ ആളിപ്പടര്‍ന്ന തീയില്‍ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു.

അമ്പലത്തിന് പുറത്ത് ബൈക്ക് പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. ആര്‍ക്കും ആളപായമില്ല. തീ ഉയരാനുള്ള കാരണം വ്യക്തമല്ല. എന്നാല്‍ ബുള്ളറ്റിന് തീപിടിച്ച് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

രവിചന്ദ്ര വാങ്ങിയ പുതിയ ബൈക്കിനാണ് തീപിടിച്ചത്. മൈസൂരൂവില്‍ നിന്ന് 387 കിലോമീറ്റര്‍ ബൈക്ക് ഓടിച്ച് ഗുണ്ടക്കല്‍ മണ്ഡലിലെ നെറ്റികാന്തി ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ എത്തിയതാണ് രവിചന്ദ്ര. ബൈക്ക് പാര്‍ക്ക് ചെയ്ത് ക്ഷേത്രത്തില്‍ കയറിയ സമയത്താണ് ബുള്ളറ്റിന് തീപിടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News