എട്ടുവയസ്സുകാരനെ 13കാരന്‍ കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. ദില്ലിയിലെ രോഹിണിയിലാണ് സംഭവം. 13 വയസ്സുകാരന്‍ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
കല്ല് കൊണ്ട് ഇടിച്ചാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയതെന്ന് 13 വയസ്സുകാരന്‍ മൊഴി നല്‍കി. ഇരുവരും തമ്മില്‍ നടന്ന അടിപിടിയാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കാട്ടില്‍ കൂട്ടിക്കൊണ്ടുപോയി കല്ല് കൊണ്ട് ഇടിച്ചാണ് കൊന്നതെന്ന് കൗമാരക്കാരന്‍ കുറ്റസമ്മത മൊഴി നല്‍കി.
മരിച്ചു എന്ന് ഉറപ്പായതോടെ 13കാരന്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ അടിപിടി കൂടിയിരുന്നു. അമ്മയുടെ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 13 വയസ്സുകാരനെതിരെ പൊലീസ് കേസെടുത്തു.
പണം നഷ്ടപ്പെട്ട സംഭവത്തില്‍ എട്ടുവയസ്സുകാരന്‍ കൂട്ടുകാരനെയാണ് കുറ്റപ്പെടുത്തിയത്. ഇത് പരസ്പരമുള്ള അടിപിടിയില്‍ കലാശിക്കുകയും എട്ടുവയസ്സുകാരനെ കൊന്ന് പ്രതികാരം തീര്‍ക്കാന്‍ 13 വയസ്സുകാരനെ പ്രേരിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. 13 വയസ്സുകാരനെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.
ശനിയാഴ്ച ഉച്ചമുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടക്കത്തില്‍ കുട്ടിയെ കണ്ടെത്താന്‍ പൊലീസിന് കഴിയില്ല. തുടര്‍ന്ന് കൂട്ടുകാരനായ 13 വയസ്സുകാരനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.