പ്രവാസി വനിതാ സംരംഭകര്‍ക്ക് വായ്പാ പദ്ധതിയുമായി നോര്‍ക്കയും വനിതാവികസന കോര്‍പ്പറേഷനും

സംസ്ഥാനത്ത് നോർക്ക വനിതാ മിത്ര വായ്പകൾക്ക് തുടക്കമാകുന്നു.നോർക്ക റൂട്ട്സും വനിതാ വികസന കോർപ്പറേഷനും ചേർന്നാണ് വനിതാ സംരംഭകർക്കായി പുതിയ പദ്ധതിയാരംഭിക്കുന്നത്.

മൂന്നു ശതമാനം പലിശ നിരക്കിൽ വനിതാ സംരംഭകർക്ക് ഒരു വർഷത്തിനിടയിൽ ആയിരം വായ്പകളാണ് ലക്ഷ്യം.വിദേശത്ത് രണ്ടു വർഷമെങ്കിലും ജോലി നോക്കുകയോ താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ വനിതകൾക്ക് 30 ലക്ഷം രൂപവരെയുള്ള വായ്പകളാണ് പദ്ധതിയിൽ ആവിഷ്കരിച്ചിരിക്കുന്നത്.

നടപ്പു വർഷം 1000 വായ്പകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.വനിതാ വികസന കോർപ്പറേഷന്റെ ആറു ശതമാനം പലിശ നിരക്കിലുള്ള വായ്പക്ക് ആദ്യ നാലു വർഷം നോർക്ക റൂട്ട്സിന്റെ മൂന്നു ശതമാനം സബ്സിഡി അടക്കം മൂന്നു ശതമാനം പലിശ നിരക്കിൽ വനിതാ സംരംഭകർക്ക് വായ്പ ലഭിക്കുമെന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത.

വനിതാ വികസന കോർപ്പറേഷന്റെ www.kswdc.org എന്ന വെബ്‌സൈറ്റ് വഴി വായ്പയ്ക്കായി അപേക്ഷിക്കാം. നോർക്ക റൂട്ട്സിന്റെ എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായാണ് നോർക്ക വനിതാ മിത്ര വായ്പകൾ ആവിഷ്‌കരിച്ചിരിക്കുന്നത്.

തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരിയും വനിതാ വികസന കോർപ്പറേഷൻ എം.ഡി ബിന്ദു വി.സിയും ധാരണാപത്രം കൈമാറി.

2021-22 സാമ്പത്തിക വർഷം എൻ.ഡി.പി.ആർ.ഇ.എം സംരംഭക വായ്പകളുടെ എണ്ണത്തിൽ മികച്ച മുന്നേറ്റമാണ് നോർക്ക റൂട്ട്സ് കൈവരിച്ചത്. 1000 സംരംഭകർക്ക് വായ്പകൾ അനുവദിക്കുകയും 19 കോടി രൂപ സബ്സിഡി ഇനത്തിൽ അനുവദിക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News