മരണത്തിലും വിട്ടുപിരിയാതെ ഉടമയുടെ മൃതദേഹത്തിന് കാവലിരിക്കുന്ന വളര്‍ത്തു നായ; കണ്ണുനനയിച്ച് ചിത്രം

ഉടമയുടെ മൃതദേഹത്തിനരികെ കാവലിരിക്കുന്ന ഒരു വളര്‍ത്തുനായയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കണ്ണു നനയിക്കുന്നത്. കീവ് നഗരത്തില്‍ നിന്നുള്ളതാണ് ഈ നൊമ്പരമുണര്‍ത്തുന്ന സോഷ്യല്‍മീഡിയയില്‍ വൈറലായ ചിത്രം. .

റഷ്യന്‍ സൈന്യം കൊലപ്പെടുത്തിയ യജമാനന്റെ മൃതദേഹത്തിനരികെ ഇരിക്കുകയാണ് നായ. നെക്സ്റ്റ മീഡിയ ഓര്‍ഗനൈസേഷനാണ് ട്വിറ്ററില്‍ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 24നാണ് യുക്രൈനെ റഷ്യ ആക്രമിക്കുന്നത്. യുദ്ധത്തില്‍ ആയിരക്കണക്കിന് പൗരന്മാര്‍ക്കും സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. നാല് ദശലക്ഷം ആളുകള്‍ പലായനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here