ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയതിനെതിരെയുള്ള അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു; ഫ്രാങ്കോയ്ക്ക് നോട്ടീസ്

കന്യാസ്ത്രീയെ ബാലാത്സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അപ്പീല്‍ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ച ഹൈക്കോടതി ബിഷപ്പ് ഫ്രാങ്കോ യ്ക്ക് നോട്ടീസ് അയച്ചു. വിചാരണ കോടതിയുടെ ഉത്തരവില്‍ പിഴവുകളുണ്ടെന്നും നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.

പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി വിശകലനം ചെയ്തിട്ടില്ലന്നും എന്നാല്‍ പ്രതിഭാഗം നല്‍കിയ തെളിവുകള്‍ മുഖവിലക്കെടുത്തുവെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചുണ്ടിക്കാട്ടിയിരുന്നു. വസ്തുകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതിയുടെ വിധി. സുപ്രീംകോടതി ഉത്തരവുകള്‍ക്ക് പോലും വിരുദ്ധമാണ് ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ ഉത്തരവെന്നും അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നു.
അപ്പീലില്‍ വിശദമായ എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ബിഷപ്പിന് അവസരം നല്‍കും. തുടര്‍ന്നാണ് കോടതി മറ്റ് നടപടികളിലേക്ക് കടക്കുക.

ജനുവരി 14 നാണ് കോട്ടയം സെഷന്‍സ് കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയത്. പരാതിക്കാരിയായ കന്യാസ്ത്രീയും വിചാരണക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel