കേന്ദ്ര സർവകലാശാലയിലെ ബിരുദ കോഴ്സുകൾക്കായുള്ള പ്രവേശനത്തിന് പ്ലസ് ടു ഫലം പരിഗണിക്കില്ലെന്ന UGC നിലപാടിനെതിരെ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി

ഈ അധ്യയന വർഷം മുതൽ കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ -കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET)- നടത്തും എന്ന യുജിസി തീരുമാനം പുനഃപരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ .

കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്ക് പ്ലസ് ടു മാർക്ക് പരി​ഗണിക്കില്ല.2022-അധ്യയന വർഷത്തിൻറെ പൊതുപ്രവേശന പരീക്ഷ നടത്താനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.ഈ നീക്കത്തെ പിന്തുണയ്ക്കുന്ന വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ല എന്നും ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്ക് നൽകുന്നു എന്ന തെറ്റായ വിമർശനങ്ങളുടെ വെളിച്ചത്തിൽ ഇപ്പോൾ എടുത്ത തീരുമാനം സംശയം ഉളവാക്കുന്നു എന്നും ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.ഡൽഹി സർവകലാശാല,ജാമിയ മില്ലിയ ഇസ്ലാമിയ,ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെയുള്ള എല്ലാ കേന്ദ്ര സർവകലാശാലകളിലേക്കും പ്രവേശനത്തിന് ഈ പൊതു പ്രവേശന പരീക്ഷയിലെ സ്‌കോറുകളായിരിക്കും മാനദണ്ഡമാവുക.

ഡൽഹി സർവകലാശാലയിലെ പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെ കേന്ദ്രസർവ കലാശാലകളിൽ കേരളത്തിൽ നിന്നുള്ള കുട്ടികളെ കുത്തിത്തിരുകുന്നതിന് വേണ്ടി ‘മാർക്ക് ജിഹാദ്’ നടത്തുന്നു എന്ന് ട്വിറ്ററിലൂടെ വിവാദ പരാമർശം നടത്തിയത്, ഈ തീരുമാനവുമായി ചേർത്തുവായിക്കേണ്ടിവരുന്നു.

മിക്ക കേന്ദ്ര സർവകലാശാലകളിലും ഇതുവരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് പരിഗണിച്ചായിരുന്നു ബിരുദ പ്രവേശനം.ബിരുദപ്രവേശനം പൂർണമായി എൻട്രൻസ് ടെസ്റ്റ്‌ മുഖേന ആകുന്നതോടൊപ്പം ICSC CBSE സിലബസിലാണ് പരീക്ഷ നടക്കുക.ഇത്തരം നീക്കം സംസ്ഥാന സിലബസ് പഠിച്ചെത്തുന്ന വിദ്യാർഥികൾക്ക് തിരിച്ചടിയാകും.

സംസ്ഥാനങ്ങളുമായോ മറ്റ് ബന്ധപ്പെട്ടവരോടുമായോ കൂടി ആലോചിക്കാതെ ,UGC ഏകപക്ഷീയമായ നിലപാടുമായി മുന്നോട്ട് പോകുന്നത് ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.JNU സർവകലാശാല അന്തരീക്ഷത്തെ മലിനീകരിച്ച വ്യക്തി തന്നെയാണ് ഇപ്പോൾ യു ജി സി ചെയർമാൻ ആയിരിക്കുന്നത്.അദ്ദേഹത്തിന്റെ പരിഷ്‌ക്കാരങ്ങൾ പരസ്പര വിരുദ്ധവും ഭരണവർഗ്ഗത്തെ പ്രീതിപ്പെടുത്താനുള്ളതുമാണ് എന്നും എം പി കൂട്ടിച്ചേർത്തു.

എല്ലാ സംവരണ വിഭാഗ വിദ്യാർത്ഥികളും നിർബന്ധമായും പരീക്ഷയിൽ പങ്കെടുക്കണമെന്ന് യു.ജി.സി നിർദ്ദേശിക്കുന്നതിനെയും ജോൺ ബ്രിട്ടാസ് എം പി ചോദ്യം ചെയ്തു.അഡ്മിഷൻ സമയത്ത് നിലവിലുള്ള സംവരണ നയങ്ങളെ ഇത് ബാധിക്കില്ലെന്ന് യു.ജി.സി അവകാശപ്പെടുന്നു.എന്നാൽ പ്രവേശനപരീക്ഷയിൽ മിനിമം യോഗ്യതാമാർക്ക് നിഷ്കര്ഷിക്കുകയാണെങ്കിൽ ആണെങ്കിൽ സംവരണ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ സാധ്യതകൾ വെട്ടിക്കുറയ്ക്കപ്പെടും എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നീക്കം യഥാർത്ഥത്തിൽ കൂടുതൽ പണം സമ്പാദിക്കാൻ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് പ്രചോദനം നൽകുകയാണ് എന്നും ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.കോച്ചിംഗ് സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനപരീക്ഷ പാസ്സാകാനുള്ള സാധ്യത കൂടുമ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള സമർത്ഥരായ വിദ്യാർഥികൾ വരെ തഴയപ്പെടും.NEET പരീക്ഷയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ നടക്കുന്ന പ്രതിഷേധങ്ങൾ ഇതിനോട് ചേർത്ത് തന്നെ വായിക്കേണ്ടതാണ്.

ഓരോ യൂണിവേഴ്സിറ്റികൾക്കുമുള്ള അതിന്റെതായ വ്യതിരിക്തതയും സ്വയംഭരണാവകാശവും തകർക്കാൻ മാത്രമേ ഈ നീക്കം ഉപകരിക്കൂ.അതിനാൽ സർക്കാർ CUET അവതരിപ്പിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News