മുല്ലപ്പെരിയാർ ; ഇപ്പോഴുള്ള മേൽനോട്ട സമിതി തുടരാമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ വിഷയത്തിൽ നിലവിലുള്ള മേൽനോട്ട സമിതി ശക്തിപ്പെടുത്തിയേക്കും. കേരള- തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉൾപ്പെടുത്തി മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കാമെന്ന് സുപ്രീംകോടതി സൂചന നൽകി.

ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരണം അന്തിമമാകാൻ ഒരു വർഷമെടുക്കുന്നതിനാൽ മുല്ലപ്പെരിയാർ സുരക്ഷയ്ക്കായി ഇപ്പോഴുള്ള മേൽനോട്ട സമിതി തുടരാമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ നിലപാടറിയിച്ചു.

കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. വിഷയം വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കാമെന്നറിയിച്ച് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഇന്നത്തേക്ക് കേസിൻ്റെ വാദം അവസാനിപ്പിച്ചു.

ദേശീയ ഡാം സുരക്ഷാ അതോറിറ്റി പരിശോധന ഏറ്റെടുക്കട്ടെ എന്നാണ് തമിഴ്നാടിൻ്റെ വാദം. എന്നാൽ, നിലവിലെ മേൽനോട്ട സമിതിയിൽ ഇരു സംസ്ഥാനങ്ങളിലെയും വിദഗ്ദ്ധരെ ഉൾപ്പെടുത്തി മേൽനോട്ട സമിതി പുന: സംഘടിപ്പിക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News