കൊവിഡ് പടരും, താന്‍ മരിക്കും; മരണത്തെ കുറിച്ചുള്ള കവിതകള്‍ എഴുതിയ ശേഷം വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

മരണവുമായി ബന്ധപ്പെട്ട കവിതകളും ഉദ്ധരണികളും എഴുതിവെച്ച് 13കാരി തൂങ്ങിമരിച്ചു. കിടപ്പുമുറിയില്‍ പഠിച്ചുകൊണ്ടിരുന്ന 13കാരിയെ അമ്മ വന്നുനോക്കുമ്പോള്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അമ്മ ശുചിമുറിയിലും സഹോദരന്‍ മറ്റൊരു മുറിയിലുമായിരുന്ന സമയത്താണ് മരണം സംഭവിച്ചത്. അമ്മയുമായി അവസാനമായി സംസാരിച്ചപ്പോഴും കുട്ടി സാധാരണപോലെയാണ് പെരുമാറിയതെന്നും ബന്ധുക്കള്‍ പറയുന്നു.

പഠനത്തില്‍ മിടുക്കിയാണ് കുട്ടിയെന്ന് ബന്ധുക്കള്‍ പറയുന്നു. മുറിയില്‍ നിന്ന് പൊലീസിന് കിട്ടിയ പുസ്തകത്തിലാണ് മരണത്തെ സംബന്ധിച്ച കവിതകളും ഉദ്ധരണികളും പെണ്‍കുട്ടി എഴുതിവച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

കഴിഞ്ഞ രണ്ടുമാസമായി മറാത്തിയിലും ഇംഗ്ലീഷിലുമായിരുന്നു കവിതകള്‍. ഇതിന് പുറമേ കൊറോണ വൈറസ് പടരുമെന്നും താന്‍ മരിക്കുമെന്നും പുസ്തകത്തില്‍ എഴുതിവച്ചിട്ടുള്ളതായും പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here