ബാധയൊഴിപ്പിക്കാനെന്ന പേരില്‍ ട്രാന്‍സ് വുമണിന്‍റെ കൈയ്യില്‍ കര്‍പ്പൂരം കത്തിച്ച് ക്രൂരത

ബാധയൊഴിപ്പിക്കാനെന്ന പേരില്‍ ട്രാന്‍സ് വുമണിന്‍റെ കൈയ്യില്‍ കര്‍പ്പൂരം കത്തിച്ച് ക്രൂരത. കോഴിക്കോട് സ്വദേശിനിയായ ട്രാന്‍സ് വുമണിന്‍റെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊല്ലം സ്വദേശിനിയായ ട്രാന്‍സ് വുമണിനെതിരെയാണ്കേസെടുത്തത്.

നാല് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.കൊച്ചി മരോട്ടിച്ചുവടിലുള്ള ട്രാന്‍സ് ജെന്‍ഡറിന്‍റെ വീട്ടില്‍വെച്ച് കോഴിക്കോട് സ്വദേശിനിയായ ട്രാന്‍സ് വുമണിന്‍റെ കൈവെള്ളയില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളിക്കുകയായിരുന്നു.കൊല്ലം സ്വദേശിനിയായ ട്രാന്‍സ് വുമണാണ് ബാധയൊഴിപ്പിക്കാനെന്ന പേരില്‍ ഈ ക്രൂരത ചെയ്തതെന്ന് പൊള്ളലേറ്റ യുവതി പറഞ്ഞു.

 ഭീഷണി ഭയന്ന് പൊള്ളലേറ്റ വിവരം യുവതി ആദ്യം ആരോടും പറഞ്ഞിരുന്നില്ല.പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ യുവതി തൃക്കാക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News