അതിഥി തൊഴിലാളികളെ ജോലി സ്ഥലത്തു കയറി മര്‍ദ്ദിച്ചു

ഇതര സംസ്ഥാന തൊഴിലാളികളെ ഒരു സംഘം ജോലി സ്ഥലത്തു കയറി മര്‍ദിച്ചു. കാട്ടാക്കട കോടതി സമുച്ഛയ നിര്‍മ്മാണത്തിനായി എത്തിയ സരസ്വതി കന്‍സ്ട്രക്ഷന്‍സ് തൊഴിലാളികളായ ഏഴോളം പേര്‍ക്ക് ആണ് മര്‍ദനം ഏറ്റത്. ഇവരെ രാത്രിയോടെ കമ്പിനി അധികൃതര്‍ എത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

കൊല്‍ക്കത്ത സ്വദേശി വെസ്‌റ്ബംഗാള്‍ നടവ ജലബഗുരി ബാനര്‍ഹട്ട് സ്വദേശി കാര്‍ത്തിക്ക് മണ്ഡല്‍ 29, ജെല്‍ പൈഗുരി ധൂപ് ഗുരി പശ്ചിമല്ലിക്ക്പര തപസ് സര്‍ക്കാര്‍ 30, വെസ്റ്റ് ബംഗാള്‍ , ബാക്സിസ് പുര്‍ സ്വദേശി ഗണേഷ് നായക് 39, ബാക്സിസ് പുര്‍, ഗാന്ധി മണ്ഡല്‍ 35, തുടങ്ങി ഏഴോളംപേര്‍ക്ക് ആണ് മര്‍ദനം.ആദ്യം രണ്ടുപേര്‍ വാതില്‍ തുറന്നു അകത്തു കയറി വരികയും പിന്നാലെ മൂന്നിലധികം പേര് വരുകയും മന്‍വെട്ടി ,തടി കഷ്ണം കമ്പി എന്നിവ ഉപയോഗിച്ച ക്രൂരമായി മര്‍ധിക്കുജയയിരുന്നു. കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News