അക്കൗണ്ടുകള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുന്നു; ഇന്‍സ്റ്റഗ്രാമിന് ഇതെന്ത് പറ്റിയെന്ന് അന്ധാളിച്ച് ലോകം

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പെട്ടെന്ന് അക്കൗണ്ടുകള്‍ അപ്രത്യക്ഷമാകുന്നുവെന്ന് ഉപയോക്താക്കള്‍. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ആഗോളവ്യാപകമായി നിരവധി പേര്‍ക്കാണ് അക്കൗണ്ട് സ്ഥിരമായോ താത്കാലികമായോ നഷ്ടമായത്.

യാതൊരു വിധ മുന്നറിയിപ്പും നല്‍കാതെയാണ് മിക്കവര്‍ക്കും അക്കൗണ്ടുകള്‍ നഷ്ടമായത് എന്നാണ് പരാതി. ഇന്‍സ്റ്റഗ്രാമിന്റെ കമ്യൂണിറ്റി ഗൈഡ്ലൈനുകള്‍ പാലിച്ചിട്ടില്ല എന്നാണ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി. ഈ തീരുമാനത്തില്‍ അപ്പീല്‍ നല്‍കാന്‍ 30 ദിവസം സമയമാണ് ഇന്‍സ്റ്റഗ്രാം നല്‍കുന്നത്. അത് കഴിഞ്ഞാല്‍ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കപ്പെടും.

എന്നാല്‍ ഇത്തരത്തില്‍ സന്ദേശം ലഭിച്ച ഉപഭോക്താക്കളൊന്നും യാതൊരു കമ്യൂണിറ്റി ഗൈഡ് ലൈനുകളൊന്നും ലംഘിച്ചിട്ടില്ലെന്നാണ് ഫേസ്ബുക്കിലും മറ്റും കുറിക്കുന്നത്. അടുത്തകാലത്തൊന്നും യാതൊരു പോസ്റ്റും ചെയ്യാത്ത അക്കൗണ്ടുകള്‍ പോലും ഇത്തരത്തില്‍ നീക്കം ചെയ്താണെന്നാണ് ആക്ഷേപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News