കാസർകോട്‌ – തിരുവനന്തപുരം അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചെന്ന്‌ ‘ജന്മഭൂമി ’ തലക്കെട്ട്‌

അതിവേഗ റെയില്‍പ്പാതയ്ക്ക് കേന്ദ്രാനുമതിയില്ലെന്ന് ഘോരം ഘോരം പ്രസംഗിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ അവരുടെ പാര്‍ട്ടിയുടെ സ്വന്തം പത്രം ‘ ജന്മഭൂമി ‘ വല്ലപ്പോ‍ഴുമെങ്കിലും വായിക്കേണ്ടിയിരിക്കുന്നു. പത്രം മാത്രമല്ല പാര്‍ട്ടി ചാനലില്‍ വരുന്ന വാര്‍ത്ത കൂടി കാണണമെന്നാണ് ഒരിത്.

കാസർകോട്‌ – തിരുവനന്തപുരം അതിവേഗ റെയിൽപാതയുടെ കാര്യത്തിൽ ബിജെപി മലക്കം മറിഞ്ഞതിന്‌ സാക്ഷ്യമാണ് മുഖപത്രം. സിൽവർ ലൈൻ പദ്ധതിക്ക്‌ കേന്ദ്രാനുമതി നൽകിയില്ലെന്നും കേന്ദ്രം പദ്ധതിക്കെതിരാണെന്നും കേന്ദ്ര സഹമന്ത്രിയടക്കമുള്ളവരുടെ നുണപ്രചാരണങ്ങൾക്ക്‌ മറുപടിയാണ്‌ 2019 ഡിസംബർ 18ന്റെ ‘ജന്മഭൂമി ’പത്രം.

പദ്ധതിക്ക്‌ കേന്ദ്രാനുമതി ലഭിച്ചുവെന്ന തലക്കെട്ടിൽ നൽകിയ വാർത്തയിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം പദ്ധതിക്ക്‌ തത്വത്തിൽ അംഗീകാരം നൽകിയതായി വ്യക്തമാക്കുന്നു. അതോടൊപ്പം, പദ്ധതി വന്നാലുണ്ടാകുന്ന നേട്ടങ്ങളും പത്രം അക്കമിട്ട്‌ വിശദീകരിക്കുന്നു.

നിക്ഷേപ സമാഹരണവുമായി മുന്നോട്ടുപോകാൻ കേരള റെയിൽ വികസന കോർപ്പറേഷന്‌ അനുമതി നൽകിയെന്നും ഒന്നാം പേജിൽ സൂപ്പർ ലീഡായി നൽകിയ വാർത്തയിലുണ്ട്‌.

ഇന്ത്യൻ റെയിൽവേയും സംസ്ഥാന സർക്കാരും ചേർന്ന്‌ രൂപീകരിച്ച കെആർഡിസിഎൽ ആണ്‌ പദ്ധതി നടപ്പാക്കുന്നത്‌. പദ്ധതിയുടെ അന്തിമാനുമതി വിശദമായ പദ്ധതി റിപ്പോർട്ട്‌ സമർപ്പിച്ചശേഷം ലഭിക്കും. അര ലക്ഷം തൊഴിലവസരം ലഭിക്കുമെന്നും പദ്ധതി പൂർത്തിയാകുമ്പോൾ 11,000 പേർക്ക്‌ തൊഴിൽ ലഭിക്കുമെന്നത്‌ ഉൾപ്പെടെയുള്ള വിവരങ്ങളും വാർത്തയിലുണ്ട്‌.

പദ്ധതി നൂറുശതമാനം പരിസ്ഥിതി സൗഹൃദമാക്കാൻ ഐഐഎം അഹമ്മദാബാദുമായി ധാരണപത്രം ഒപ്പിടും. ഹരിത നിർമാണ വ്യവസ്ഥ പാലിച്ചാകും സ്‌റ്റേഷൻനിർമാണം. പദ്ധതിയുടെ അന്തിമാനുമതി വിശദമായ പദ്ധതി റിപ്പോർട്ട്‌ സമർപ്പിച്ച ശേഷം ലഭിക്കുമെന്നും ബിജെപി പത്രം വ്യക്തമാക്കുന്നു.

കൂടാതെ 2019 ഡിസംബര്‍ 17 – 6.28 പി എംന് മുരളീധരന്‍റെ പാര്‍ട്ടി ചാനലിന്‍റെ വെബ്സൈറ്റിലും ഈ വാര്‍ത്തയും വിശദാംശങ്ങളും കൃത്യമായി പറയുന്നുണ്ട്.

ഇതെല്ലാം കണ്ടില്ലെന്ന മട്ടിൽ കുത്തിത്തിരിപ്പ്‌ പ്രചാരണത്തിന്‌ ഇറങ്ങിയ കേന്ദ്ര സഹമന്ത്രിയും പ്രവർത്തകരും വീട്ടമ്മമാരുടെ പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു.സ്വന്തം പാര്‍ട്ടിയുടെ പത്രമെങ്കിലും വായിച്ചിരുന്നെങ്കില്‍ പാവം കേന്ദ്രമന്ത്രിയെ വീട്ടമ്മമാര്‍ കണ്ടം വ‍ഴി ഓടിക്കില്ലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News