ഗൗതം മേനോനും ഷീലയും എത്തുന്ന മലയാള ചിത്രം ‘അനുരാഗം’ ചിത്രീകരണം ആരംഭിച്ചു

വ്യത്യസ്തമായ മൂന്നു പ്രണയങ്ങളുടെ കഥ പറയാനെത്തുന്ന ചിത്രമാണ് ‘അനുരാഗം’. മൂന്ന് പ്രണയങ്ങളും അവരുടെ കുടുംബ ബന്ധങ്ങളെക്കുറിച്ചും തികച്ചും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലെന്നാണ് വിവരം. ചിത്രം ഷഹാദാണ് സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്ന് സംവിധായകന്‍ ഷഹാദ് അറിയിച്ചു.

‘ക്യൂന്‍’ എന്ന ചിത്രത്തിലെ യുവാക്കള്‍ നെഞ്ചിലേറ്റിയ ‘നെഞ്ചിനകത്ത് ലാലേട്ടന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേനായ അശ്വിന്‍ ജോസ് ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ലക്ഷ്മിനാഥ് സത്യം സിനിമാസ്‌ന്റെ ബാനറില്‍ എന്‍. സുധീഷും, പ്രേമചന്ദ്രന്‍ എ.ജി.യും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 4 തിങ്കളാഴ്ച്ച കൊച്ചിയില്‍ ആരംഭിച്ചു.

അശ്വിന്‍ ജോസ്, 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷന്‍, മൂസി എന്നിവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. കൊച്ചി മറൈന്‍ ഡ്രൈവായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News