മാമ്പഴ പുളിശ്ശേരി ഈസിയായി തയ്യാറാക്കാം

ഇപ്പോള്‍ മാങ്ങയുടെ സീസണ്‍ അല്ലേ…എല്ലാവരുടെയും വീടുകളിലും കടകളിലുമൊക്കെ ഇപ്പോള്‍ മാമ്പഴം സുലഭമായി ലഭിക്കുമല്ലോ..അപ്പോള്‍ കിടിലം മാമ്പഴ പുളിശ്ശേരി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍…

നല്ല പഴുത്ത മാങ്ങാ 6 എണ്ണം
പച്ചമുളക് 4 എണ്ണം
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
മുളക് പൊടി 1/ 2 സ്പൂണ്‍
കുരുമുളക് പൊടി 1 / 4 സ്പൂണ്‍
ഉപ്പ് ഒരു സ്പൂണ്‍
കറിവേപ്പില ഒരു തണ്ട്
തേങ്ങ ഒരു കപ്പ്
തൈര് ഒരു കപ്പ്
എണ്ണ രണ്ട് സ്പൂണ്‍
കടുക് ഒരു സ്പൂണ്‍
വറ്റല്‍ മുളക് നാലെണ്ണം
മുളക് പൊടി കാല്‍ സ്പൂണ്‍
കറിവേപ്പില രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം…

നന്നായി പഴുത്തമാങ്ങ തോല്‍ കളഞ്ഞു മുഴുവനായി ഒരു പാത്രത്തിലേക്ക് എടുക്കുക . അതിലേക്കു വെക്കാന്‍ ആവശ്യത്തിന് വെള്ളം , മുളക് പൊടി , ഉപ്പ് , പച്ചമുളക് ,കുരുമുളക് പൊടി ,മഞ്ഞള്‍ പൊടി,കറിവേപ്പില , ചേര്‍ത്ത് മാങ്ങാ നന്നായി വെന്തു കഴിയുമ്പോള്‍ , അതിലേക്കു ഒരു കപ്പ് തേങ്ങ അരച്ചത് ചേര്‍ത്ത് നന്നായി കുറുകി വരുമ്പോള്‍ ഗ്യാസ് ഓഫ് ആക്കിയതിന് ശേഷം നല്ല കട്ട തൈര് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ചീനച്ചട്ടിയില്‍ എണ്ണ , കടുക്, വറ്റല്‍ മുളക്, കറി വേപ്പില , കാല്‍ സ്പൂണ്‍ മുളക് പൊടി ചേര്‍ത്ത് വറുത്ത് ചേര്‍ക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News