ഇഎംഎസും അദ്ദേഹത്തിന്റെ സഖാക്കളും വെളിച്ചം കാട്ടിയ വഴിയിലൂടെ നമുക്കിനിയും ഒരുപാടു മുന്നോട്ട് പോകാനുണ്ട്: മുഖ്യമന്ത്രി

ആധുനിക കേരളത്തിനു അടിത്തറ പാകിയ 1957-ലെ ഇ.എം.എസ് സര്‍ക്കാരിനു ഇന്ന് അറുപത്തിയഞ്ച് വയസ്സു തികയുകയാണ്. ഇഎംഎസും അദ്ദേഹത്തിന്റെ സഖാക്കളും വെളിച്ചം കാട്ടിയ വഴിയിലൂടെ നമുക്കിനിയും ഒരുപാടു മുന്നോട്ട് പോകാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഇന്ന് നാം അഭിമാനിക്കുന്ന അനവധി നേട്ടങ്ങളുടെ തുടക്കം കുറിച്ചത് അന്നത്തെ ഇഎംഎസ് സര്‍ക്കാരാണ്. തൊഴിലാളിവര്‍ഗ്ഗ സമര ചരിത്രത്തില്‍ ഉജ്ജ്വലമായ ഏടുകള്‍ തുന്നിച്ചേര്‍ത്ത കണ്ണൂരിന്റെ മണ്ണില്‍ ആദ്യമായി സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയൊരുങ്ങുമ്പോള്‍ ഈ ഓര്‍മ്മകള്‍ക്ക് പ്രസക്തിയേറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആധുനിക കേരളത്തിനു അടിത്തറ പാകിയ 1957-ലെ ഇ.എം.എസ് സര്‍ക്കാരിനു ഇന്ന് അറുപത്തിയഞ്ച് വയസ്സു തികയുകയാണ്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ വിപ്ലവകരമായ നയങ്ങള്‍ കേരളസമൂഹത്തെ അടിമുടി മാറ്റിമറിച്ചു.

ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ അടിയുറച്ചു പോയ നമ്മുടെ സാമൂഹിക ഘടനയെ അഴിച്ചു പണിയുകയും ചലനാത്മകമാക്കി ആധുനികതയുടെ വെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്തു. ഇന്ന് നാം അഭിമാനിക്കുന്ന അനവധി നേട്ടങ്ങളുടെ തുടക്കം കുറിച്ചത് അന്നത്തെ ഇഎംഎസ് സര്‍ക്കാരാണ്.

ഇഎംഎസും അദ്ദേഹത്തിന്റെ സഖാക്കളും വെളിച്ചം കാട്ടിയ വഴിയിലൂടെ നമുക്കിനിയും ഒരുപാടു മുന്നോട്ട് പോകാനുണ്ട്. കേരളത്തിന്റെ തൊഴിലാളിവര്‍ഗ്ഗ സമര ചരിത്രത്തില്‍ ഉജ്ജ്വലമായ ഏടുകള്‍ തുന്നിച്ചേര്‍ത്ത കണ്ണൂരിന്റെ മണ്ണില്‍ ആദ്യമായി സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയൊരുങ്ങുമ്പോള്‍ ഈ ഓര്‍മ്മകള്‍ക്ക് പ്രസക്തിയേറുകയാണ്.

അവയില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് മുന്നേറാനും നാടിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഒരുമിക്കുമെന്ന് ഈ സന്ദര്‍ഭത്തില്‍ നമുക്ക് ദൃഢനിശ്ചയം ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News