ഇ​ന്ധ​ന വി​ല വ​ർ​ധ​ന: പാ​ർ​ല​മെ​ന്‍റ് ഇ​ന്നും സ്തം​ഭി​ച്ചു

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ലും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ലും ഉണ്ടായ പ്രതിപക്ഷ പ്ര​തി​ഷേ​ധത്തെ തുടര്‍ന്ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളും ഇ​ന്നും സ്തംഭിച്ചു. രാ​വി​ലെ ലോ​ക്സ​ഭ ചേ​ർ​ന്ന​പ്പോ​ൾ ത​ന്നെ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ നോ​ട്ടീ​സ് ന​ൽ​കി.

എ​ന്നാ​ൽ സ്പീ​ക്ക​ർ ഓം ​ബി​ർ​ള പ്ര​തി​പ​ക്ഷ ആ​വ​ശ്യം ത​ള്ളി. പി​ന്നാ​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ സ​ഭ നി​ർ​ത്തി​വ​ച്ച​താ​യി സ്പീ​ക്ക​ർ അ​റി​യി​ച്ചു.

രാ​ജ്യ​സ​ഭ​യി​ലും വി​ല​ക്ക​യ​റ്റം ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​ച്ചു. വി​ഷ​യം മു​ൻ​പ് ച​ർ​ച്ച ചെ​യ്ത​താ​ണെ​ന്ന് ചെ​യ​ർ​മാ​ൻ വെ​ങ്ക​യ്യ നാ​യി​ഡു നി​ല​പാ​ടെ​ടു​ത്തെ​ങ്കി​ലും പ്ര​തി​പ​ക്ഷം വ​ഴ​ങ്ങി​യി​ല്ല. വീ​ണ്ടും ച​ർ​ച്ച​യി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പ്ര​തി​പ​ക്ഷം സ​ഭ വി​ട്ടി​റ​ങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel