നിലമ്പൂരില്‍ എ.ടി.എം കുത്തിതുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം

നിലമ്പൂര്‍ വടപുറത്ത് എ.ടി.എം കുത്തിതുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം. എ.ടി.എം തകര്‍ത്തതോടെയുണ്ടായ അപായ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും മോഷ്ടക്കള്‍ ഓടി രക്ഷപെട്ടു.

വടപുറത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യ വണ്‍ എ.ടി.എമ്മാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുത്തിതുറക്കാന്‍ ശ്രമിച്ചത്. പണം നഷ്ടപെട്ടിട്ടില്ലെന്നാണ് പ്രഥമിക നിഗമനം.

സംഭവത്തെ തുടര്‍ന്ന് നിലമ്പൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒരു സംഘം തന്നെ മോഷണത്തിനെത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News