കെപിസിസി മെമ്പര്‍ഷിപ്പ് ക്യാമ്പെയിനിലെ പരാജയം സമ്മതിച്ച് സുധാകരന്‍

കെപിസിസി മെമ്പര്‍ഷിപ്പ് ക്യാമ്പൈയിനിലെ പരാജയം സമ്മതിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മെമ്പര്‍ഷിപ്പില്‍ കുറവുണ്ടായത് സാങ്കേതികമായ വീഴ്ച കൊണ്ടാണെന്ന് സുധാകരന്‍ സമ്മതിച്ചു. പുന: സംഘടന നീണ്ടതാണ് പ്രശ്‌നം സൃഷ്ടിച്ചത്. പുതിയ ചുമതലക്കാര്‍ക്ക് ക്യാംപയിന്‍ വേണ്ടവണ്ണം മുന്നോട്ട് കൊണ്ടുപോകാന്‍ ആയില്ല.

അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ ശശി തരൂരിനെയും കെ വി തോമസിനെയും പങ്കെടുപ്പിക്കുന്നതില്‍ കടുംപിടിത്തം തുടര്‍ന്ന് സുധാകരന്‍. പാര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ നടപടി ഉണ്ടാകും, പാര്‍ട്ടി അച്ചടക്കം വേറെ സൗഹൃദം വേറെയെന്നു സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here