വാട്സ്ആപ്പില്‍ പുതിയ നിയന്ത്രണം; മാറ്റം ഇങ്ങനെ

പുതിയ നിയന്ത്രണവുമായി വാട്‌സ്ആപ്പ്. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനാണ് വാട്സ്ആപ്പ് പുതിയ പോളിസി കൊണ്ടുവന്നിരിക്കുന്നത്. ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കാനാണ് പുതിയ സംവിധാനം വാട്സ്ആപ്പ് ഒരുക്കിയത്. ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് മെസേജുകള്‍ അയക്കുന്നതിന് പരിധി നിശ്ചയിക്കുകയാണ് പ്രധാന ലക്ഷ്യം.

ഇതുപ്രകാരം ഒന്നില്‍ കൂടുതല്‍ ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഒരേസമയം ഫോര്‍വേഡ് മെസേജുകള്‍ അയക്കാനാവില്ല. ഒന്നില്‍ കൂടുതല്‍ ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് മെസേജുകള്‍ അയക്കാന്‍ ശ്രമിച്ചാല്‍ ‘ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ക്ക് ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ അയക്കാന്‍ കഴിയൂ’ എന്ന ഓണ്‍-സ്‌ക്രീന്‍ സന്ദേശം ലഭിക്കും.

വാട്സ്ആപ്പിലൂടെ ആളുകള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്ന തരം വ്യാജ വാര്‍ത്തകളും വ്യാജ പ്രചരണങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണിത്. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ ബീറ്റാ പതിപ്പില്‍ പുതിയ അപ്ഡേഷന്‍ ഇതിനോടകം വന്നുകഴിഞ്ഞു.

അതേസമയം ഇന്ത്യയിലെ ഏറ്റവുമധികം ജനകീയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് തങ്ങളുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശ്ശനമായ നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട്. ഈ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മാത്രം 14 ലക്ഷം ഇന്ത്യക്കാരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ റദ്ദാക്കിയതായാണ് വിവരം.

ഗ്രീവന്‍സ് റിപ്പോര്‍ട്ട് പ്രകാരം 335 അക്കൗണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചതില്‍ ഫെബ്രുവരി മാസത്തില്‍ 21 എണ്ണത്തില്‍ നടപടി എടുത്തിട്ടുണ്ടെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു.

സംഘര്‍ഷവും, വിദ്വേഷ പ്രചാരണവും തടയാനുള്ള വാട്ട്‌സ്ആപ്പിന്റെ തന്നെ സജ്ജീകരണത്തിലൂടെ വന്ന പരാതികളടക്കം പരിശോധിച്ചാണ് 14.26 ലക്ഷം അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

ഇത്തരത്തില്‍ ജനുവരിയില്‍ വാട്ട്‌സ്ആപ്പ് 1.8 ദശലക്ഷം അക്കൗണ്ടുകള്‍ വിലക്കിയിരുന്നു. സംഘര്‍ഷവും വിദ്വേഷണ പ്രചാരണവും അല്ലാതെ സാങ്കേതികമായ കാരണങ്ങളാല്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി മാസത്തില്‍ 194 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here