സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി പറയാന്‍ ഇടമില്ല: റിമ കല്ലിങ്കല്‍

കേരളത്തില്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം തുറന്നുപറയാന്‍ ഇടമില്ലെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് നടി റിമ കല്ലിങ്കല്‍. എളുപ്പം നടപ്പിലാക്കാന്‍ സാധിക്കുന്ന ഒന്നാണ് ഇന്റേണല്‍ കമ്മിറ്റി എന്ന സംവിധാനമെന്നും നടിയും നിര്‍മ്മാതാവുമായ റിമ അഭിപ്രായപ്പെട്ടു. റിജ്യണല്‍ ഐഎഫ്എഫ്‌കെയുടെ ഭാഗമായി കൊച്ചിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് റിമയുടെ ഈ പ്രതികരണം.

വൈറസ് എന്ന സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി ഫോം ചെയ്തിരുന്നുവെന്ന് റിമ പറഞ്ഞു. മൂന്ന് ആളുകളെ കൃത്യമായി കണ്ടെത്തണം. ഒരു ആക്ടിവിസ്റ്റായ മുതിര്‍ന്ന സ്ത്രീയായിരിക്കണം അവര്‍ക്ക് നിയമം അറിഞ്ഞിരിക്കണമെന്നും റിമ പറഞ്ഞു. ലൈംഗിക അതിക്രമം എന്നതില്‍ മാത്രം ഇതിനെ ഒതുക്കാനാവില്ലെന്നും തൊഴിലിടം കളങ്ക രഹിതമാകണമെന്ന മാനസ്സികാവസ്ഥ മാത്രമാണ് വേണ്ടതെന്നും റിമ പ്രതികരിച്ചു.

ഒരു സിനിമാ സെറ്റില്‍ ഓന്നോ രണ്ടോ സ്ത്രീകള്‍ മാത്രമേ കാണൂ. അതുകൊണ്ടാണ് ഐസി വേണമെന്ന് ഡബ്ല്യൂസിസി സമ്മര്‍ദ്ദം ചെലുത്തുന്നത്. അത് ഈ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും വേണ്ടിയാണ്. തൊഴിലിടത്തിലെ ലൈംഗികാതിക്രമത്തെ കുറിച്ച് എല്ലാ യൂണിയനും കൃത്യമായ ക്ലാസെടുക്കാന്‍ മുന്നിട്ടിറങ്ങണമെന്നും റിമ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here