വിജയ് ചിത്രം ബീസ്റ്റിന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വിജയ്യുടെ ഏറ്റവും പുതിയ ചിത്രം ‘ബീസ്റ്റ്’ന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍. റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ കുവൈറ്റിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ചിത്രത്തില്‍ കാണിക്കുന്നതാണ് ചിത്രം വിലക്കാന്‍ കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മുന്‍പ് ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’, വിഷ്ണു വിശാലിന്റെ ‘എഫ്ഐആര്‍’ തുടങ്ങിയ ചിത്രങ്ങളും ഇതുപോലെ നിരോധിച്ചിരുന്നു.

ബീസ്റ്റിന്റെ നിരോധനം വിദേശ കളക്ഷനെ ബാധിക്കാനും സാധയതകളേറെയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യുഎഇയിലും മറ്റ് അറബ് രാജ്യങ്ങളിലും ബീസ്റ്റിന് റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 13നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഒരു മാളില്‍ തീവ്രവാദികള്‍ സാധാരണ ജനങ്ങളെ ബന്ദികളാക്കുന്നതും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ട്രെയ്ലറില്‍ കാണാന്‍ സാധിക്കുന്നത്.

വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്.സണ്‍ പിക്‌ച്ചേഴ്‌സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ബീസ്റ്റ് എന്ന പ്രത്യേകതയുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here